ബെര്‍മുഡ ട്രയാംഗിളിലെ അമ്പരപ്പിക്കുന്ന കാര്യങ്ങളിൽ ഒന്ന് അവിടെ ഇടയ്ക്കിടെ കണ്ടെത്തുന്ന ആളില്ല കപ്പലുകളാണ് . - പ്രേത കപ്പലുകള്‍ !!
അറ്റലാന്റിക്കിലൂടെ സഞ്ചരിച്ചിട്ടുള്ള പല നാവികരും ഇത്തരം കപ്പലുകളെ പറ്റി സൂചിപ്പിച്ചിട്ടുണ്ട് . കടലില്‍ ലക്‌ഷ്യം ഇല്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഇത്തരം കപ്പലുകള്‍ കടല്‍ യാത്രക്കാര്‍ക്ക് എന്നും പേടി സ്വപ്നം ആയിരുന്നു .
മനുഷ്യവാസമില്ലാതെ യന്ത്രങ്ങളുടെ മുരള്‍ച്ചകള്‍ കേള്‍ക്കാതെ രാത്രിയും പകലും ഇവയിങ്ങനെ ഒഴുകി നടക്കും . രാത്രിയുടെ മങ്ങിയ വെളിച്ചത്തില്‍ മറ്റു കപ്പലുകളില്‍ നിന്ന് നോക്കിയാല്‍ ഇവ ഭീമാകാരങ്ങളായ രാക്ഷസ രൂപങ്ങളായി തോന്നും . ചിലപ്പോള്‍ മറ്റു കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും ഇവ ദുരന്തമായി മാറാറുണ്ട് . പെട്ടന്ന് ഇരുട്ടിന്റെ മറവില്‍ പ്രത്യക്ഷപ്പെടുന്ന ഇവ മറ്റു കപ്പലുകളുമായി കൂട്ടിയിടിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട് . അങ്ങനെ ഉള്ള ഒരു അനാഥ കപ്പലാണ് 1935ല്‍ കണ്ടെത്തിയ "ലാ ദഹാമ"
ഇംഗ്ലണ്ടിലെ ബ്രിസ്റൊളില്‍ നങ്കൂരമിട്ട " ആസ്ടെക് " എന്നാ കപ്പലിലെ നാവികരാണ് " ലാ ദഹാമ " എന്ന് വശങ്ങളില്‍ എഴുതിയിട്ടുള്ള ഒരു പ്രേത കപ്പല്‍ കണ്ടതായി ആദ്യം പറഞ്ഞത് . അവര്‍ ആ കഥ വിവരിച്ചത് ഇപ്രകാരം ആയിരുന്നു " അലഞ്ഞു തിരിഞ്ഞു നടന്ന ലാ ദാഹാമയില്‍ അവര്‍ കയറിപറ്റി എന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ യാത്ര സംബന്ധിച്ചുള്ള ലോഗ് ബുക്കുകളും , മറ്റു രേഖകളും എടുത്തു വെന്നും അവര്‍ പറഞ്ഞു . പുസ്തകത്തിനരികെ ക്യാപ്റ്റന്റെ പേനയും അവര്‍ കണ്ടു , പക്ഷെ കപ്പലിനകത്ത് മൃതശരീരങ്ങളോ യാത്രക്കാര്‍ നേരിട്ട ദുരന്തത്തിന്റെ സൂചന നല്‍കുന്ന മറ്റെന്തെങ്കിലുമോ കണ്ടെത്താനായില്ല " . ബെര്‍മുഡ ഭാഗത്ത് ലക്ഷ്യ രഹിതമായി അലഞ്ഞു നടന്നിരുന്ന കപ്പലിന്റെ പുറന്തട്ടിലെ പായ്മരങ്ങളും റഡാറും തകര്‍ക്കപ്പെട്ടിരുന്നു . പക്ഷെ കപ്പലിന് നേരിട്ട ദുരന്തം എന്താണെന്ന് മാത്രം ആര്‍ക്കും പറയാന്‍ ആയില്ല .
ഇതിനിടെ ആസ്ടെക് കപ്പലിലെ നാവികര്‍ പറഞ്ഞ കഥയ്ക്ക് തുടര്‍ച്ചയും ഉണ്ടായി . ആസ്ടെക് തുറമുഖത്തുനിന്ന് തിരിച്ചു പോയ ശേഷം ബ്രിസ്റോള്‍ തുറമുഖത്ത് ഒരു ഇറ്റാലിയന്‍ കപ്പല്‍ അടുത്തു " റെക്സ് " എന്നായിരുന്നു കപ്പലിന്റെ പേര് , അവരും ഒരു കഥ പറഞ്ഞു " ബെര്‍മുഡ പ്രദേശത്തു കൂടി സഞ്ചരിക്കുമ്പോള്‍ അലഞ്ഞു തിരിഞ്ഞു നടന്ന ഒരു കപ്പല്‍ കണ്ടു എന്നും അതിന്റെ പേര് " ലാ ദഹാമ " എന്നായിരുന്നു എന്നും . തങ്ങള്‍ കാണുമ്പോള്‍ ആ കപ്പല്‍ മുങ്ങാന്‍ തുടങ്ങുകയായിരുന്നു , യാത്രക്കാരെയും ജീവനക്കാരെയും രക്ഷിച്ചുവെന്നും റെക്സിലെ നാവികര്‍ പറഞ്ഞു . തുടര്‍ന്ന് തങ്ങള്‍ നോക്കി നില്‍ക്കുമ്പോള്‍ തന്നെ കപ്പല്‍ മുങ്ങിത്താനുവെന്നും അവര്‍ വിവരിച്ചു .
എന്നാല്‍ അസ്റെക്കിലെ നാവികര്‍ അത് നിഷേദിച്ചു . കപ്പല്‍ മുങ്ങി പോയിരുന്നു എങ്കില്‍ തങ്ങള്‍ അതിനെ കാണില്ലന്നായിരുന്നു അവരുടെ വാദം . കപ്പല്‍ തങ്ങള്‍ കണ്ടുവെന്നും അതില്‍ കയറി എന്നും കപ്പലിലെ ലോഗ് ബുക്കും മറ്റും എടുത്തുവെന്നും തെളിവ് സഹിതം അവര്‍ വാദിച്ചപ്പോള്‍ ലാ ദാഹാമയുടെ കഥ കൂടുതല്‍ കുഴഞ്ഞു മറിഞ്ഞു . അപ്പോള്‍ ഒരു ചോദ്യം ഉയര്‍ന്നു " മുങ്ങിപ്പോയ ഒരു കപ്പല്‍ വീണ്ടും ജലോപരിതലത്തിലേക്ക് വരുമോ " ??? സാധ്യത ഇല്ലാന്നാണ് ഉത്തരം എങ്കിലും , സാധിച്ചേക്കാം എന്ന് പറയുന്ന നാവികരും ഉണ്ട് .
1872 ഇല്‍ ഇങ്ങനെ വേറെ ഒരു കപ്പലിനെയും കണ്ടെത്തി അതാണ് "മേരി സെലസ്റ്റി" . അറ്റ്ലാന്റിക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഈ കപ്പലിന് എന്ത് പറ്റിയെന്നോ അതിലെ യാത്രക്കാര്‍ എവിടെപോയി എന്നോ ആര്‍ക്കും അറിയാനായില്ല .
അനാഥ കപ്പലുകളുടെ കൂട്ടത്തില്‍ " കരോള്‍ ഡിയറിന്‍ഗിന്റെ " കഥ ആവേശകരമാണ് . 1921 ഇല്‍ ബെര്‍മുഡ ട്രയാങ്ങിളിനോട് അടുത്തു അറ്റലാന്റിക്കിലാണ് ഈ കപ്പല്‍ കണ്ടെത്തിയത് . കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരാണ് ഈ കപ്പല്‍ ആദ്യമായി കണ്ടെത്തിയത് . വടക്കന്‍ കരോളിനാക്ക് സമീപം ' ഡയമണ്ട് ഷോള്‍ഡു' കടലിലായിരുന്നു ഈ കപ്പല്‍ . അഞ്ചു പായ്മരങ്ങളും ഉയര്‍ന്നു നില്‍ക്കുന്ന സാമാന്യം വലിയ ഒരു കപ്പല്‍ . കോസ്റ്റ് ഗാര്‍ഡുകള്‍ അത്ഭുദപ്പെട്ടു ! കാരണം അപകടത്തില്‍ പെട്ടതായി ഒരു കപ്പലും തങ്ങളെ അറിയിച്ചിട്ടില്ല എന്ന് അവര്‍ ഓര്‍ത്ത് . ഏതായാലും ഉദ്യോഗസ്ഥര്‍ ആ കപ്പലില്‍ പരിശോദന നടത്തി . അത്ഭുടപ്പെടുത്തുന്ന കാഴ്ചകളാണ് അവര്‍ ആ കപ്പലില്‍ കണ്ടത് .
നിശബ്ദം ആയിരുന്നു ആ കപ്പലിന്റെ അകം മുഴുവന്‍ . ഒരു പൂച്ചക്കുട്ടി കരഞ്ഞുകൊണ്ടിരിക്കുന്നു . മറ്റാരെയും കപ്പലില്‍ കണ്ടില്ല . എല്ലാം പെട്ടന്നുപെക്ഷിച്ച്ചു യാത്രക്കാരെല്ലാം ഇറങ്ങിപ്പോയ പ്രതീതി . ഭക്ഷണ മേശയില്‍ അവശിഷ്ടങ്ങള്‍ പാത്രങ്ങളില്‍ ഇരിക്കുന്നു . കസേരകള്‍ പിന്നിലേക്ക് തള്ളിയിട്ടപോലെ കിടക്കുന്നു . കപ്പലിലെ ദിശ അറിയാനുള്ള ഉപകരണങ്ങളോ രേഖകളോ കണ്ടെത്താനായില്ല , അതുപോലെ ലൈഫ് ബോട്ടുകളും , കപ്പലിന്റെ വശങ്ങളില്‍ ഗോവണികള്‍ തൂക്കിയിട്ടിരിക്കുന്നു . അപ്പോള്‍ ഒരു കാര്യം വ്യക്തമായി കപ്പല്‍ യാത്രികരും ഉദ്യോഗസ്ഥരും കപ്പല്‍ ഉപേക്ഷിച്ചു പോയതാണ് , പക്ഷെ......... എന്തുകൊണ്ട്??? എപ്പോള്‍??? ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം കിട്ടിയില്ല . അതിലെ ഒരു യാത്രികനെപോലും പിന്നീട് ആരും കണ്ടതുമില്ല..
രഹസ്യം ഒളിപ്പിച്ചു ബെര്‍മുഡ വീണ്ടും കുടു കുടാ ചിരിക്കുന്നു !!!!!
ഇതുപോലെയുള്ള പോസ്റ്റുകള്‍ തുടര്‍ന്നും വായിക്കുവാന്‍ ഈ ബ്ലോഗ് FOLLOW ചെയ്യൂ.
നന്ദി.
0 Comments