Header Ads Widget

Responsive Advertisement

കള്ളിയങ്കാട്ട് നീലി Kalliyamkattu neeli full story

കള്ളിയങ്കാട്ട് നീലിയെക്കുറിച്ച് കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാകില്ല. ഒരുകാലത്ത് ബാല്യകൗമാരങ്ങളുടെ പേടിപ്പെടുത്തുന്ന കഥാരുപമായിരുന്നു കള്ളിയങ്കാട്ട് നീലി. കഥയും ചരിത്രവും ഇഴചേര്‍ത്ത് പറഞ്ഞ് പഴകിയതാണ് നീലിയുടെ കഥ. 



രാത്രികാലങ്ങളില്‍ സഞ്ചരിയ്ക്കുന്ന പുരുഷന്‍മാരെ വശീകരിച്ചുകൊണ്ടുപോയി രക്തം ഉറ്റിക്കുടിയ്കുന്ന ഭീകര യക്ഷി ..ആതാണ് ഒറ്റവാക്കില്‍ കള്ളിയങ്കാട്ട് നീലി.. സ്ത്രീ ലമ്പടന്‍മാരായ നൂറ് കണക്കിന് പുരുഷന്‍മാരെ അവള്‍ നെഞ്ച് പിളര്‍ന്ന് രക്തം ഊറ്റിക്കുടിച്ച് കൊന്നിട്ടുണ്ടെന്നാണ് ഐതീഹ്യം. നീലിയുടെ കഥയെ ആസ്പദമാക്കി സിനിമ കളും സീരീയലുകളും ഉണ്ടായിട്ടുണ്ട് . പഴയ കേരളത്തിന്റെ( തിരുവിതാങ്കൂര്‍) തെക്കേ അറ്റമായ നാഗര്‍ കോവിലിലില്‍ പനമരങ്ങളും കള്ളിച്ചെടികളും നിറഞ്ഞ കള്ളിയങ്കാടായിരുന്നു നീലിയുടെ വാസസ്ഥലം. ഒരുകാലത്ത് മലയാളക്കരയെ കിടുകിടാ വിറപ്പിച്ച കള്ളിയങ്കാട്ട് നീലി എന്ന രക്തദാഹിയായ യക്ഷിയുടെ കഥ ഇന്നും ഉള്‍ക്കിടിലത്തോടെയാണ് ആളുകള്‍കേള്‍ക്കുക.

തെക്കൻ പാട്ടുകളിലും വില്ലടിച്ചാൻപാട്ടുകളിലും തിരുവിതാംകൂറിലെ നാടോടിക്കഥകളിലും കാണുന്ന ഒരു കഥാപാത്രമാണ് കള്ളിയങ്കാട്ട് നീലി എന്ന യക്ഷി. സി.വി. രാമൻപിള്ളയുടെ ചരിത്രാഖ്യായികയായ മാർത്താണ്ഡവർമ്മയിലും നീലി കടന്നു വരുന്നുണ്ട്. കാർത്യായനിയമ്മ എന്ന കഥാപാത്രം മകൾക്ക് കഥ പറഞ്ഞ് കൊടുക്കുന്ന രീതിയിലാണ് ഇത്. തെക്കൻപാട്ടിലേതിൽ നിന്ന് ചില വ്യത്യാസങ്ങൾ മാർത്താണ്ഡവർമ്മയിൽ കാണാം. യക്ഷിയാണെങ്കിലും പിന്നീട് മാതൃഭാവത്തിൽ നീലി ആരാധിക്കപ്പെട്ടു. രാത്രികാലങ്ങളില്‍ സഞ്ചരിയ്ക്കുന്ന പുരുഷന്‍മാരെ വശീകരിച്ചുകൊണ്ടുപോയി രക്തം ഉറ്റിക്കുടിയ്കുന്ന ഭീകര യക്ഷി ..ആതാണ് ഒറ്റവാക്കില്‍ കള്ളിയങ്കാട്ട് നീലി.. സ്ത്രീ ലമ്പടന്‍മാരായ നൂറ് കണക്കിന് പുരുഷന്‍മാരെ അവള്‍ നെഞ്ച് പിളര്‍ന്ന് രക്തം ഊറ്റിക്കുടിച്ച് കൊന്നിട്ടുണ്ടെന്നാണ് ഐതീഹ്യം....

കൊല്ലവർഷം 30കളിൽ പഴകന്നൂർ ദേശത്ത് വാണിരുന്ന ഒരു ദേവദാസിയായ കാർവേണിയുടെ പുത്രിയാണ് അല്ലി. സുന്ദരിയായ അവൾ അവിടുള്ള ശിവൻ കോവിലിലെ പൂജാരിയുമായി പ്രണയത്തിലായി. പിന്നീട് അവരുടെ വിവാഹവും നടന്നു. എന്നാൽ ദുർന്നടപ്പുകാരനായ നമ്പി പണം മോഹിച്ചാണ് അവളെ വിവാഹം ചെയ്തത്. മരുമകന്റെ ദുർന്നടപ്പിലും ധൂർത്തിലും മനം നൊന്ത് കാർവേണി നമ്പിയെ വീട്ടിൽ നിന്ന് അടിച്ചു പുറത്താക്കി. ഇതറിഞ്ഞ അല്ലിയും അദ്ദേഹത്തോടൊപ്പം വീട് വിട്ടിറങ്ങി. വഴിമധ്യേ സ്വന്തം മടിയിൽ തലവെച്ചുറങ്ങിയ അല്ലിയെ ആഭരണങ്ങൾ മോഷ്ടിക്കാനായി നമ്പി തലയിൽ കല്ലുകൊണ്ടടിച്ചു കൊന്നു. അല്ലിയെ തിരക്കി വന്ന അനുജൻ അമ്പി ഈ രംഗം കണ്ട് തല തല്ലി മരിച്ചു.
ഇവർ രണ്ടു പേരും പുനർജന്മമായി ചോളരാജാവിന്റെ കുട്ടികളായി - നീലനും നീലിയും ജനിക്കുന്നു. ഇവരുടെ ജനനത്തോടെ രാജ്യത്തുടനീളം പേമാരി, പകർച്ച വ്യാധികൾ , ദുർ മരണങ്ങളും വ്യാപകമായി. രാജ്യത്ത് ഉണ്ടാകുന്ന ദുർനിമിത്തങ്ങൾക്ക് കാരണം നീലിയും നീലനുമാണെന്ന് ജ്യോതിഷ വര്യൻമാരിൽ നിന്നും മനസ്സിലാക്കിയ രാജാവ് കുട്ടികളെ ചോളരാജ്യത്തിന്റെ തെക്കേ അതിർത്തിയായ നാഗർകോവിലിനു സമീപമുള്ള പഞ്ചവങ്കാട്ടിൽ ഉപേക്ഷിച്ചു . തങ്ങളുടെ പൈശാചിക ശക്തിയിൽ വനത്തിൽ നിന്നും പുറത്ത് കടന്ന നീലിയും നീലനും സമീപത്തുള്ള പഴകന്നൂർ ഗ്രാമത്തിൽ അല്ലി കൊല ചെയ്യപ്പെട്ട കള്ളിയങ്കാട് എന്ന സ്ഥലത്ത് വാസമുറപ്പിച്ചു. പിന്നീട് ഇവിടമായിരുന്നു ഇരുവരുടേയും വിഹാരകേന്ദ്രം .

കള്ളിമുൾച്ചെടികൾ നിറഞ്ഞ കുറ്റിക്കാട്. ചുറ്റം മാനം മുട്ടെ വളർന്ന് നിൽക്കുന്ന പനമരങ്ങൾ. പരിസരങ്ങളിലൊന്നും ആൾപാർപ്പുമില്ല. നീലിയുടേയും നീലന്റെയും വരവോടെ ഇവിടം ദുർമരണങ്ങളുടെ ഇടമായി . നീലിയെ ഭയന്ന് പകൽ പോലും ആൾക്കാർ ഇവിടേയ്ക്ക് വരാൻ മടിച്ചു. സ്ഥലത്തെക്കുറിച്ച് അറിയാതെ ആരെങ്കിലും ഇതുവഴി വന്നാൽ നേരം പുലരുമ്പോൾ പനയുടെ ചുവുട്ടിൽ എല്ലും തോലും മാത്രമാകും അവശേഷിയ്ക്കുക. നീലിയുടെ ഉപദ്ദറവം സഹിയ്ക്കാതായപ്പോൾ ഗ്രാമീണർ നാഗർകോവിലിൽ നിന്നും തമ്പിയെന്ന മാന്ത്രികനെ വരുത്തി. തമ്പിയ്ക്ക് നീലനെ ആവാഹിച്ചു തളയ്ക്കാനായെങ്കിലും അതീവശക്തിശാലിയായ നീലിയെ തളയ്ക്കാൻ കഴിഞ്ഞില്ല. ഇതിനിടയിൽ മാന്ത്രികനേയും നീലി കൊലപ്പെടുത്തി . ഇതോയെ നീലിയെ ഭയന്ന് ഗ്രാമീണ‌ർ സന്ധ്യകഴിഞ്ഞാൽ പുറത്തിറങ്ങാതായി.


ഇതിനിടെ പാമ്പ് കടിയേറ്റ് മരിച്ച അല്ലിയുടെ ഭർത്താവ് നമ്പിയുടെ പുനർജന്മമായ കാവേരിപൂംപട്ടണം സ്വദേശി ആനന്ദൻ പഞ്ചവങ്കാട് വഴി മുസിരിസ്സിലേക്ക് വ്യാപാരത്തിനായി തിരിച്ചു. ആനന്ദൻ മുൻ ജന്മത്തിൽ തന്നെ ചതിച്ചുകൊന്ന ദുഷ്ടനായ ഭർത്താവ് നമ്പിയാണെന്ന് തിരിച്ചറിഞ്ഞ നീലി അയാളെ വശീകരിച്ച് പനയുടെ ചുവട്ടിൽ എത്തിയെങ്കിലും കയ്യിൽ മാന്ത്രികദണ്ഡുണ്ടായിരുന്നതിനാല്‍ തൊടാൻ നീലിക്ക് കഴിഞ്ഞില്ല . ഇതിനിടെ നീലി യക്ഷിയാണെന്ന് മനസ്സിലാക്കിയ ആനന്ദൻ ഓടി പഴകന്നൂർ ഗ്രാമത്തിലെത്തി. ഇതിനിടയിൽ യക്ഷി ‘മായ’ കാട്ടി കുട്ടിയോട് കൂടിയ ഒരു സ്ത്രീ രൂപം ധരിച്ചു. തുടർന്ന് ഭർത്താവ് വഴക്കിട്ട് ഓടിപ്പോവുകയാണെന്ന് ഗ്രാമവാസികളെ പറഞ്ഞ് വിശ്വസിപ്പിച്ചു.
എന്നാൽ അവർ യക്ഷിയാണെന്നും തന്നെ കൊല്ലാൻ പിന്നാലെ കൂടിയതാണെന്നും അവരോട് കരഞ്ഞ് പറഞ്ഞെങ്കിലും ആരും വിശ്വസിച്ചില്ലെന്നു മാത്രമല്ല, നിവൃത്തിന്ദയില്ലാതെ അവിടെ ഴിഞ്ഞ ആനന്ദനെ രാത്രി തന്ത്രപൂർവ്വം നീലി കൊലപ്പെടുത്തുകയും ചെയ്തു. പിറ്റേന്ന് രാവിലെ ആനന്ദൻ മരിച്ചുകിടക്കുന്നത് കണ്ടപ്പോഴാണ് ഗ്രാമവാസികൾക്ക് അയാൾ പറഞ്ഞകാര്യം സത്യമായിരുന്നെന്ന് മനസ്സിലായത്. തന്റെയും സഹോദരന്റെയും മരണത്തിനു കാരണക്കാരനായ ആനന്തനെ വധിച്ചതോടെ നീലി തന്റെ ഭീകര രൂപം ഉപേഷിച്ചു. ഒരു കള്ളിപ്പാലയുടെ ചുവട്ടിൽ കുടിയിരിക്കുകയും ക്രമേണ മാതൃദേവതയായി മാറുകയും ചെയ്തു.നീലിയുടെ കഥ അറിഞ്ഞവരെല്ലാം അവരെ ആരാധനയോടെ സ്മരിയ്ക്കാനും തുടങ്ങി.

Post a Comment

0 Comments