Header Ads Widget

Responsive Advertisement

Devon Island - ഭൂമിയിലെ ചൊവ്വ

ഭൂമിയിലെ ചൊവ്വ


ഭൂമിയിലെ ജനവാസമില്ലാത്ത ഏറ്റവും  വലിയ   ദ്വീപാണ്  ഡെവണ്‍ ദ്വീപ് .  വലിപ്പത്തില്‍  ഇരുപത്തിയെഴാമത്തെ  സ്ഥാനമാണ്  ഇതിനുള്ളത് .  ആര്‍ട്ടിക് വൃത്തത്തില്‍  കാനഡയ്ക്കും  ഗ്രീന്‍ലാന്‍ഡിനും ഇടയിലാണ്  ഇതിന്‍റെ  സ്ഥാനം .  

രോമാവൃതമായ  ശരീരത്തോട്  കൂടിയ Muskox ആണ്  ഇവിടെയുള്ള  പ്രധാന സസ്തനി .   പക്ഷെ ഇതൊന്നുമല്ല  ഈ  ദ്വീപിന്‍റെ  പ്രത്യേകത . ദ്വീപിനു നടുവിലുള്ള  ഒരു  വന്‍ഗര്‍ത്തമാണ്  ഡെവോണ്‍   ദ്വീപിനെ  ഭൂമിയിലെ  മറ്റു സ്ഥലങ്ങളില്‍  നിന്നും  വ്യസ്തനാക്കുന്നത് . Haughton impact crater എന്നറിയപ്പെടുന്ന  ഈ വന്‍  കുഴിക്ക്  23 km  വ്യാസമുണ്ട്‌ . 39 മില്ല്യണ്‍  വര്‍ഷങ്ങള്‍ക്ക്  മുന്‍പ്  ഏകദേശം രണ്ട് കിലോമീറ്റര്‍ വീതിയുണ്ടായിരുന്ന  ഏതോഉല്‍ക്കാപതനമാണ് ഈവന്‍  ഗര്‍ത്തം  രൂപപ്പെടുവാനുള്ള  കാരണം  എന്നാണ്  കരുതപ്പെടുന്നത് .   −50 °C യോളം  താഴുന്ന  കൊടുംതണുപ്പ്  ഈ  ഗര്‍ത്തത്തെ മുപ്പതു  മില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക്  മുന്‍പുള്ള അതേ അവസ്ഥയില്‍  നിലനിര്‍ത്തുവാന്‍ സഹായിച്ചു .  

ഉല്‍ക്കാപതനത്തില്‍ ഭൂമിക്കടിയില്‍  നിന്നും  പുറത്തേക്ക് ചാടിയ വന്‍ ശിലകളും  മറ്റും അതേപടി തന്നെ ഈ ഗര്‍ത്തത്തില്‍ ഇന്നും നില നില്‍ക്കുന്നു . ഭൂമിയിലെ  ഇത്തരം മറ്റു ഗര്‍ത്തങ്ങളിലൊക്കെ കാലാന്തരത്തില്‍  കുഴിയുടെ ഭിത്തികളും മറ്റും ഇടിഞ്ഞു വീണും മറ്റും വായൂ  സമ്പര്‍ക്കത്തില്‍ Weathering വിധേയമായപ്പോള്‍  Haughton impact crater തന്‍റെ  തനിമ  അതുപോലെ  തന്നെ നിലനിര്‍ത്തി . ഹിമയുഗത്തിന്  ശേഷം  മഞ്ഞുരുകിയപ്പോള്‍ ഈ  കുഴിയില്‍  ജലം  നിറഞ്ഞ്  ഇതൊരു  വന്‍ തടാകമായി  മാറി .  കാലക്രമേണ  വെള്ളം  മുഴുവനും  വറ്റിത്തീര്‍ന്നപ്പോള്‍  ഇതിനകത്ത്  മറ്റൊരു  ജൈവവ്യവസ്ഥ  രൂപപ്പെട്ടു . അത്  ഭൂമിയിലെ  മറ്റെല്ലാ സ്ഥലങ്ങളില്‍  നിന്നും  തികച്ചും വ്യത്യസ്തമായിരുന്നു (Microclimate). 

ഭൂമിയിലെ  മറ്റെല്ലാ സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമാണെങ്കില്‍ പിന്നേതു  സ്ഥലത്തോട്  ആണ്  ഇതിനു  സമാനത? 

പണ്ടെങ്ങോ ജലം ഒഴുകിനടന്നിരുന്നു  എന്നും  പിന്നീട്  വറ്റി വരണ്ടു  എന്നും  ഗവേഷകര്‍  വിശ്വസിക്കുന്ന  ചൊവ്വ ഗ്രഹത്തോടാണ്  ഈ ഗര്‍ത്തത്തിന്  കൂടുതല്‍ സാമ്യം ! വറ്റിവരണ്ട , തണുത്തുറഞ്ഞ  പ്രതലം , മില്ല്യന്‍  വര്‍ഷങ്ങള്‍  മുന്‍പുള്ള  പാറകള്‍ , ജീവന്റെ സാന്നിധ്യം   തീരെക്കുറവ്  ,  ഇതെല്ലാം  ഗവേഷകരെ  മറ്റൊരു  രീതില്‍  ഈ ഗര്‍ത്തത്തെ ഉപയോഗപ്പെടുത്താന്‍  പ്രേരിപ്പിച്ചു . അങ്ങിനെ  Haughton-Mars Project നു  തുടക്കമായി .  ചൊവ്വ  ഗ്രഹത്തില്‍ മനുഷ്യനും യന്ത്രങ്ങള്‍ക്കും എങ്ങിനെ നിലനില്‍ക്കാം എന്ന  ചോദ്യം  നിലനില്‍ക്കെ , അതിനു  വേണ്ട പരീക്ഷണങ്ങള്‍ നടത്തുവാന്‍  ഇങ്ങു  ഭൂമിയില്‍ തന്നെ ഒരു സ്ഥലം കിട്ടിയ സന്തോഷത്തിലാണ് ഗവേഷകര്‍ .  Cornell സര്‍വ്വകലാശാലയിലെ  വിദ്യാര്‍ഥിയായിരുന്ന  Pascal Lee ആണ്  ഈ നിര്‍ദ്ദേശം  മുന്നോട്ട് വെച്ചത് . 2000 ല്‍ ബെയ്സ് സ്റ്റേഷന്‍  ആയ   HMP X-1 ഗര്ത്തതിനുള്ളില്‍   തുറന്നു .  ലോകമെമ്പാടുമുള്ള വിജ്ഞാനദാഹികളുടെ  സംഭാവനകളുടെ ബലത്തിലാണ്  ഇവിടുത്തെ  ഗവേഷണങ്ങള്‍  ഇപ്പോള്‍  തുടര്‍ന്ന്  പോകുന്നത്. 

Post a Comment

0 Comments