1959 ൽ റഷ്യയിലെ യുറാൽ പർവ്വതനിര കയറാനായി ഒമ്പത് അംഗങ്ങളുള്ള ഒരു പര്യവേഷകസംഘം പുറപ്പെട്ടു. അവിടെയുള്ള ഉയരം കൂടിയ പർവതമായ ഒട്ടോർട്ടൺ ആയിരുന്നു അവരുടെ ലക്ഷ്യം. വിലക്കപ്പെട്ട സ്ഥലവും അഞ്ജാത ശക്തികളുടെ വാസസ്ഥലവുമാണ് ഈ പ്രദേശമെന്നാണ് അവിടങ്ങളിലെ ഐതിഹ്യങ്ങളിൽ അറിയപ്പെട്ടിരുന്നത്. ഏതാണ്ട് ലക്ഷ്യസ്ഥാനമായ ഒട്ടോർട്ടൺ കൊടുമുടിയുടെ അടുത്ത് എത്തിയപ്പോഴേക്കും കാലാവസ്ഥ തീർത്തും പ്രതികൂലമായിമാറി. ഇതുവരെ വന്ന സ്ഥിതിക്ക് കൊടുമുടി കീഴടക്കാതെ മടങ്ങേണ്ടെന്ന് നിശ്ചയിച്ച് കാലാവസ്ഥ തെളിയുന്നത് വരെ അവർ ആ സ്ഥലത്ത് തന്നെ ക്യാമ്പ് ചെയ്യാൻ തീരുമാനിച്ചു.
പുറംലോകത്തിന് പത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും ഈ സംഘത്തെക്കുറിച്ച് വിവരവും ലഭിക്കാഞ്ഞതിനാൽ മിലിട്ടറി ഒരു സുരക്ഷാ സേന രംഗത്തെത്തി. അവിടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ അവർ ആ ക്യാമ്പ് കണ്ടെത്തി. ടെന്റുകൾ അകത്തുനിന്നും കീറിമുറിച്ച നിലയിലായിരുന്നു. മഞ്ഞിൽ പതിഞ്ഞ അടയാളങ്ങൾ സൂചിപ്പിച്ചത് അവർ 'നഗ്നപാദരായി' താഴ്വാരങ്ങളിലെ കാടുകൾ ലക്ഷ്യമാക്കി ഓടിയെന്നാണ്. അവ പിന്തുടർന്ന അന്വേഷകർ ഞെട്ടിപ്പിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. ഒമ്പത് പേരുടേയും ശവശരീരങ്ങൾ അവിടെനിന്നും ലഭിച്ചു. വളരെ വിചിത്രമായ അവസ്ഥയിലായിരുന്നു അവ. അതിശക്തമായ റേഡിയേഷൻ എറ്റ ശരീരം, നാക്ക് മാത്രം നഷ്ടപ്പെട്ടത്, തൊലിയുടെ നിറം മാറിയത് എന്നിങ്ങനെ വളരെ ദുരൂഹമായ നിലകളിലാണവ കാണപ്പെട്ടത്. എന്താണ് അവരെ അതിശൈത്യത്തിൽ ടെന്റുകൾക്കുള്ളിൽ നിന്നും കീറി പുറത്തേക്ക് നഗ്നപാദരായി ഓടാൻ പ്രേരിപ്പിച്ചത്..??, മാത്രമല്ല സുരക്ഷാ സേന തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുമ്പോൾ ഓറഞ്ച് നിറത്തിലുള്ള അഞ്ജാതമായൊരു പ്രകാശം ആകാശത്ത് വ്യാപിച്ചിരുന്നതായും അവർ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിന് സമാനമായ മറ്റൊരു സ്ഥലമാണ് ഓസ്ട്രേലിയയിലെ ബ്ലാക്ക് മൌണ്ടൻ പർവ്വതം. പ്രത്യേകരൂപത്തിലുള്ള കറുത്ത കല്ലുകൾ കൊണ്ട് അടുക്കപ്പെട്ട ഒരു പർവ്വതമാണിത്, അതുകൊണ്ടുതന്നെ ധാരാളം ഗുഹകളും തുരങ്കങ്ങളും ഇവിടെ കാണപ്പെടുന്നു. ഇവിടേക്ക് പോയ അനേകം ആളുകൾ മാത്രമല്ല അവരെ അന്വേഷിക്കാൻ ചെന്ന സുരക്ഷാ സേനകൾ പോലും തിരോധാനം ചെയ്യപ്പെട്ടു. ഈ മലകൾക്ക് മുകളിലൂടെ പറക്കുമ്പോൾ വിമാനങ്ങളിൽ ഈ പ്രദേശത്തെ കാന്തികശക്തി മൂലം നാവിഗേഷൻ ഉപകരങ്ങൾ പ്രവർത്തിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ചില സമയങ്ങളിൽ സമീപവാസികൾ ഇവിടെ നിന്നും പൊട്ടിത്തെറികളുടെ ശബ്ദങ്ങളും വിചിത്രമായ രോദനങ്ങളും കേൾക്കുന്നതായും പറയന്നുണ്ട്. അവരുടെ വിശ്വാസപ്രകാരം ഇത് റെയിൻബോ സെർപന്റ് എന്ന ഭീകരസർപ്പത്തിന്റെ വാസസ്ഥലമാണത്രേ.
ധാരാളം ഹോളിവുഡ് സിനിമകളിൽ കണ്ടു പരിചയമുള്ള എൽ പാസോ ഹൈവേയ്ക്കു സമീപം മെക്സിക്കോയിലുള്ള ഒരു മരുഭൂമി പ്രാദേശമാണ് സോൺ ഓഫ് സൈലൻസ് (Zone of Silence). ഇവിടുത്തെ സസ്യങ്ങളും മരുഭൂമിയിലെ ജീവികളും വൈചിത്ര്യം നിറഞ്ഞതാണ്. ഒരുതരം മ്യൂട്ടേഷൻ ബാധിച്ചവ. കൂടാതെ ഇതേ സ്ഥലത്ത് പണ്ടുമുതലേ ധാരാളം ഉൽക്കകൾ പതിച്ചിട്ടുമുണ്ടത്രേ. ചില സമയങ്ങളിൽ ഇവിടെ പതിവായി റേഡിയോ സിഗ്നലുകൾ വർക്ക് ചെയ്യാതിരിക്കുന്നുണ്ട്, മൊബൈൽ ഫോണുകളിൽ സിഗ്നനൽ പോലും ആ സമയങ്ങളിൽ കാണിക്കാറില്ല. 1970 ൽ അമേരിക്കൻ സൈന്യം ന്യൂമെക്സിക്കോയിൽ നടത്തിയ ഒരു പരീക്ഷണ മിസൈൽ വിക്ഷേപണത്തിൽ, വീഴാൻ ടാർഗെറ്റ് ചെയ്ത സ്ഥലവും കടന്ന് മൈലുകൾ താണ്ടി ഒരഞ്ജാത ശക്തിയുടെ ആകർഷണം പോലെ ഇവിടെ വന്ന് മിസൈൽ പതിക്കുകയുണ്ടായി. ഇന്നും അതിന്റെ കാരണം കണ്ടുപിടിക്കാൻ ആർക്കുമായിട്ടില്ല. തദ്ദേശനിവാസികളുടെ പല നിറം പിടിപ്പിച്ച കഥകളും ഈ പ്രദേശത്തെ പറ്റിയുണ്ട്.
ടർക്കിയിലെ കപാഡോക്കിയയിലെ ഭൂമിക്കടിയിൽ നിർമ്മിച്ചിരിക്കുന്ന ഗുഹാനഗരവും സമാനമായ നിഗൂഡതകൾ പേറുന്നു. ലോകത്തെ അതിപ്രാചീന നിർമ്മിതികളിൽ ഒന്നാണിത്. ഭൂമിശാസ്ത്രപരമായി ഇവിടെയുണ്ടായിരുന്ന ജനത ഭൂമിക്കടിയിൽ താമസിക്കേണ്ട യാതൊരു ആവശ്യവുണ്ടായിരുന്നില്ല. എന്നിട്ടും എന്തോ അഞ്ജാത കാരണത്താൽ ഈ മനുഷ്യർ ഭൂമിക്കടിയിൽ ആഴത്തിൽ 13 നിലകളിലായി അതിവിദഗ്ധമായി മനുഷ്യവാസകേന്ദ്രങ്ങൾ പണിതിരിക്കുന്നു. ഇവയിൽ ഏറ്റവും താഴേത്തട്ടുവരെ സുഗമമായി വായുസഞ്ചാരം ലഭിക്കത്തക്ക വിധത്തിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. അന്നത്തെ നിർമ്മാണരീതികൾ വച്ച് യന്ത്രങ്ങളുടെ സഹായമില്ലാതെ ഇത്രയും വൈദഗ്ദ്ധ്യത്തോടെ ഭൂമിക്കടിയിൽ ഒരു നഗരം പണിതുയർത്തണമെങ്കിൽ അതിനു പിന്നിൽ ഒരു അമാനുഷികമായ ശക്തിയൊ ബുദ്ധിയോ ഇടപെട്ടിട്ടുണ്ടാകണമെന്നാണ് ഗവേഷകർ പറയുന്നത്.
ഫ്രാൻസിലെ ഗാവ്രിനിസ് ദ്വീപിലെ ഗുഹകളിലെ ബി.സി 3500 ൽ നിർമ്മിച്ച പുരാതനമായ ശവകുടീരങ്ങൾ പരിശോധിച്ച ഗവേഷകർ അതിന്റെ നിർമ്മാണത്തിന് ഉപയോഗിച്ച നിർമ്മാണഫലകങ്ങളിൽ നിന്ന് അത്യാധുനിക ഗണിതശാസ്ത്ര തിയറികൾക്ക് സമാനമായ വിവരങ്ങളാണ് കണ്ടെത്തിയത്. അതിൽ ആലേഖനം ചെയ്ത കോഡുകൾ ഡീകോഡ് ചെയ്തപ്പോൾ ലഭിച്ചത് പ്രസ്തുത ദ്വീപിന്റെ അക്ഷാംശ രേഖാംശങ്ങൾ, സുര്യന്റെ ചക്രങ്ങൾ, റിതുക്കൾ കൂടാതെ വൃത്തത്തിന്റെ അടിസ്ഥാനമായ “പൈ” യുടെ വാല്യൂവും മറ്റുമാണ്. എക്സ്ട്രീം ഗണിതശാസ്ത്രം ആധുനിക മനുഷ്യന്റെ കുത്തകയാണെന്ന ധാരണയെ ഈ കണ്ടെത്തലുകൾ നിഷ്പ്രഭമാക്കുന്നു.
നിഗൂഢതകളുടെ മരുഭൂമി എന്നാണ് പെറുവിലെ "നാസ്ക മരുഭൂമി" അറിയപ്പെടുന്നത് പെറുവിന്റെ തലസ്ഥാനമായ ലിമയിൽ നിന്ന് 400 കിലോമീറ്റർ തെക്ക് മാറിയാണ് ഇത് സ്ഥിതി ചെയ്യുന്നത്. നാസ്കയെ വ്യത്യസ്തമാക്കുക്കുന്നത് അതിന്റെ ഏകദേശം നടുക്കായി സ്ഥിതിക്കൊള്ളുന്ന, വളരെ ഉയരത്തിൽ ആകാശത്ത് നിന്ന് മാത്രം പൂർണ്ണമായി നിരീക്ഷിക്കാൻ കഴിയുന്ന ചില വിചിത്ര രൂപങ്ങളാണ്. നാസ്കയുടെ മധൃഭാഗത്ത് 50 കിലോമീറ്റർ നീളത്തിൽ ഉയർന്നു നിൽക്കുന്ന പീ൦ഭൂമി, ഒരു വളവും തിരിവുമില്ലാത്ത സുദീർഘമായ ഒരു റോഡ് പോലെയാണ്. ഈ പ്രതലത്തിന് ചുറ്റുമായി വിസ്മയം തീർക്കുന കൂറ്റൻ മൺചിത്രങ്ങളും. ചിലന്തിയും പക്ഷികളും കുരങ്ങനുമൊക്കെയാണ് ഈ മൺചിത്രങ്ങളിൽ കാണപ്പെടുന്നത്. ആരെയും അത്ഭുതപ്പെടുത്തുന്ന ഈ നിർമ്മിതികൾ ബി.സി 500 ൽ നിർമ്മിച്ചതാണെന്ന് കരുതുന്നു.
നാസ്കയിലെ എറ്റവും വലിയ ദുരൂഹത എന്നു പറയുന്നത് ഈ ചിത്രങ്ങളിൽ വളരെ ചെറിയ ഏതാനും ചിത്രങ്ങൾ ഒഴിച്ചാൽ ബാക്കിയൊന്നും നമുക്ക് തറയിൽ നിന്നും നോക്കിയാൽ അത് എന്ത് രൂപമാണെന്ന് പോലും മനസിലാകില്ല. അതായത് നമ്മൾ നാസ്കയിൽ ചെന്ന് അവിടെ തറയിൽ നിന്നു ഈ ചിത്രങ്ങളെ നോക്കിയാൽ അതെന്താണെന്ന് പോലും മനസിലാകില്ല. നാസ്കയിലെ ചിത്രങ്ങൾ എന്താണെന്ന് മനസിലാകണമെങ്കിൽ നമ്മൾ വായുവിൽ വളരെ ഉയരത്തിൽ ആകാശത്തു നിന്ന് താഴേക്കു നോക്കണം. 2500 കൊല്ലത്തെ പഴക്കമാണ് നാസ്ക്ക ചിത്രങ്ങൾക്ക് ഉള്ളതെന്ന് പുരാവസ്തു ഗവേഷകർ പറയുന്നു.
1940 ൽ പോൾ കൊസോക് എന്ന ചരിത്രകാരൻ യാദൃശ്ച്യകമായി ഒരു ചെറു വിമാനത്തിൽ നാസ്കയുടെ മുകളിലൂടെ പറക്കാനിടയായി. വിമാനത്തിൽ വളരെ ഉയരത്തിൽ നിന്നും താഴേക്ക് നോക്കിയ അദ്ദേഹം ചില ചിത്രങ്ങളും, വഴി പോലെയുള്ള നീണ്ട രേഖകളുമാണ് കണ്ടത്. ഉടനെ അദേഹം, കണ്ട കാര്യങ്ങൾ അധികാരികളെ അറിയിച്ചു. അങ്ങനെയാണ് നാസ്ക പ്രശസ്തമായത്. നാസ്ക ചിത്രങ്ങൾ ആരുണ്ടാക്കി എന്നതാണ് എറ്റവും വലിയ ദുരൂഹത. അന്ന് അവിടെ ജീവിച്ചിരുന്ന ഗോത്ര ജനങ്ങളാണ് ഉണ്ടാക്കിയതെന്ന് ഒരു വിഭാഗം പറയുന്നു . പക്ഷെ നമുക്ക് അതിന്റെ സാധ്യതകളെക്കുറിച്ച് നോക്കാം. 2500 വർഷങ്ങൾക്ക് മുമ്പ് അതിനുള്ള വിദ്യ അവർക്ക് അറിയുമായിരുന്നോയെന്ന് ആർക്കുമറിയില്ല, ഇനി അവർ ആ ചിത്രങ്ങൾ ഉണ്ടാക്കി എന്ന് കരുതുക പക്ഷെ അത് അവർ ഉദ്ദേശിച്ച രൂപത്തിൽ എത്തിയോ എന്നറിയണമെങ്കിൽ വായുവിൽ വളരെ ഉയരത്തിൽ നിന്നും താഴേക്കു നോക്കണം. 2500 വർഷങ്ങൾക്ക് മുമ്പ് ആരായിരുന്നു വായുവിൽ പറന്ന് ഈ ചിത്രങ്ങൾ നോക്കിയിരുന്നത്. എന്തായാലും അന്നത്തെ നാസ്ക ജനവിഭാഗത്തിന് പറക്കാനുള്ള വിദ്യ അറിയുമായിരുന്നുവെന്ന് വിശ്വസിക്കാൻ വയ്യ. അപ്പോൾ പിന്നെ ആരാണ് ഈ ചിത്രങ്ങൾ പൂർണതയിൽ എത്തിയെന്ന് അവർക്ക് പറഞ്ഞുകൊടുത്തത് ?
നാസ്കയുടെ തലവിധി മാറുന്നത് 1968 ൽ ജർമ്മൻ എഴുത്തുകാരനായ എറിക് വോൻ ഡാനിക്കെന്റെ CHARIOTS OF THE GODS എന്ന ബുക്ക് പുറത്തിറങ്ങിയതിന് ശേഷമാണ്. ഭൂമിയിൽ നടന്ന പല വിചിത്ര സംഭവങ്ങൾക്ക് ഉത്തരവുമായി പുറത്തിറങ്ങിയ ഈ ബുക്കിൽ പറയുന്നത്, നാസ്ക അനൃഗ്രഹ ജീവികളുടെ ഒരു ലാൻഡിംഗ് സോൺ ആണെന്നാണ് (നമ്മുടെ എയർപോർട്ടിലെ റൺവേ പോലെ). അവർക്ക് തടസ്സങ്ങളില്ലാതെ അവരുടെ ബഹിരാകാശ വാഹനങ്ങൾ നിലത്തിറങ്ങാൻ വേണ്ടിയാണ് ഇത് നിർമ്മിച്ചതെന്നാണ് അതിനർത്ഥം. വാഹനങ്ങൾ ലാൻഡ് ചെയ്യുമ്പോൾ കൊടുക്കുന്ന നിർദേശങ്ങളാണ് ചിത്രരൂപത്തിൽ നിർമ്മിച്ചിരിക്കുന്ന മൺ ചിത്രങ്ങൾ (just like the landing lines of our airports) എറികിന്റെ ഈ കണ്ടെത്തൽ ഒരു കൂട്ടം ശാസ്ത്രജ്ഞന്മാരും അംഗികരിക്കുകയുണ്ടായി. ഈ കാലത്ത് നാസ്കയുടെ ഉൾപ്രദേശങ്ങളിൽ താമസിച്ചിരുന്ന ഗോത്ര വർഗങ്ങളുടെ ചില ആചാരങ്ങളും ഈ കണ്ടെത്തലുകളെ ബലപ്പെടുത്തുന്നതായിരുന്നു. ഈ അത്ഭുത മരുഭൂമിയെ യുനെസ്കോ 1994ൽ ലോകപൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ചുരുളഴിയാത്ത പല രഹസ്യങ്ങളും ഉള്ളിലൊതുക്കി നാസ്കാ മരുഭൂമി ഇന്നും തന്റെ വിചിത്ര സന്ദർശകർക്കായി കാത്തിരിക്കുന്നു....
Credits:vichitralokam
0 Comments