സഞ്ചാരികള്‍ക്ക് പോകാന്‍ പറ്റാത്ത ലോകത്തിലെ 10 സ്ഥലങ്ങള്‍
ഒരു സഞ്ചാരിക്ക് ലോകത്തിന്റെ ഏതു കോണിലും സുഖമായി എത്തിച്ചേരാൻ കഴിയുമെന്ന് ചിന്തിച്ചാൽ അത് അതിമോഹമാണ്.എത്ര ശ്രമിച്ചാലും ചില സ്ഥലങ്ങളിൽ കാലുകുത്താൻ പോലും കഴിയില്ല.മനുഷ്യൻ ബഹിരാകാശത്തും ചന്ദ്രനിലുമൊക്കെ പോയിട്ടുണ്ട് . ഭൂമിയിൽ തന്നെയുള്ള ഈ സ്ഥലങ്ങളിൽ എത്താൻ കഴിഞ്ഞിട്ടില്ല.
ഗൂഗിൾ മാപ്പ് അടക്കമുള്ള സംഗതികളിൽ ഈ സ്ഥലങ്ങൾ കാണാൻ കഴിയും.
എന്നാൽ അവിടെ പോകാൻ ശ്രമിച്ചാൽ നടക്കില്ല.
ചില വിലക്കുകളുണ്ടാകും.
ചില സ്ഥലങ്ങളില്‍ നിയന്ത്രിതമായി തെരഞ്ഞെടുക്കപ്പെട്ട ആൾക്കാർക്ക് മാത്രമെ പ്രവേശനമുണ്ടാകൂ.
പ്രവേശനം പൂർണമായോ ഭാഗികമായോ നിഷേധിക്കപ്പെട്ടതും പോകാൻ കഴിയാത്തതുമായ ഭൂമിയിലെ 10 ചില സ്ഥലങ്ങൾ പരിചയപ്പെടാം.
1. സ്വാൽബാർഡ് ഗ്ലോബൽ സീഡ് വോൾട്ട്
2012 എന്ന ഹോളിവുഡ് ചിത്രം കണ്ടിട്ടുള്ളവർക്കറിയാം.
ചിത്രത്തിന്റെ ക്ലൈമാക്‌സിൽ ലോകാവസാനത്തിൽ നിന്ന് രക്ഷപ്പെടാൻ ഒരു കപ്പലിൽ രക്ഷപ്പെടുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്.
എന്ത് നാശങ്ങൾ സംഭവിച്ചാലും ഈ കപ്പലിന് ഒരു കേടുപാടും സംഭവിക്കില്ല. ആ രീതിയിലായിരുന്നു അതിന്റെ നിർമ്മാണം.
എന്നാൽ അങ്ങനെയൊരു സ്ഥലം ലോകത്തുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ..?
എന്നാല്‍ അങ്ങനെയൊന്നുണ്ട്.
ഈ സ്ഥലത്തിന് എന്ത് പ്രകൃതി ക്ഷോഭമുണ്ടായാലും പിടിച്ചു നില്‍ക്കാൻ കഴിയും എന്നാണ് പറയുന്നത്. 'സ്വാൽബാർഡ് ഗ്ലോബൽ സീഡ് വോൾട്ട്' എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്.
ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രാദേശികവും ആഗോളവുമായ പ്രതിസന്ധികളില്‍ മറ്റു ജീവന്‍ ബാങ്കുകളില്‍ സൂക്ഷിച്ചിട്ടുള്ള വിത്തുകള്‍ സംരക്ഷിക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം.
നോർത്ത് കടലിൽ സ്ഥിതി ചെയ്യുന്ന സ്പിറ്റ്‌സ്ബർഗ് ബെർജൻ ദ്വീപിലാണ് ഇങ്ങനെയൊരു സ്ഥലമുള്ളത്.
കൊടും തണുപ്പുള്ള മഞ്ഞു മലക്കുള്ളിലാണ് ഈ കെട്ടിടത്തിന്റെ ഭൂരിഭാഗവും .
ഒരു ചെറിയ വാതിൽ മാത്രമേ പുറത്തു നിന്ന് കാണാൻ സാധിക്കൂ .
ആർക്കും ഈ സ്ഥലത്തേക്ക് പോകാൻ അനുവാദമില്ല.
സ്റ്റാഫുകളായ ഗവേഷകർക്ക് മാത്രമേ അവിടെ പ്രവേശനം ഉള്ളൂ .
2. ഏരിയ 51
അമേരിക്കൻ പട്ടാളത്തിന്റെ ഒരു രഹസ്യ ബേസ് ക്യാമ്പാണിത്.
പല ഹോളിവുഡ് ചിത്രങ്ങളിലും ആ സ്ഥലത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
യുദ്ധ വിമാനങ്ങളുടെയും മറ്റും നിർമ്മാണവും ചില ആയുധ പരീക്ഷണങ്ങളും നടക്കുന്നതിവിടെയാണെന്ന് പറയപ്പെടാറുണ്ടെങ്കിലും അമേരിക്ക ഇക്കാര്യം തള്ളിക്കളഞ്ഞിട്ടുണ്ട്.
പല പേരുകളിൽ ഈ സ്ഥലം അറിയപ്പെടുന്നു.
പുറത്തു നിന്ന് ഇവിടേക്ക് ആര്‍ക്കും പ്രവേശനമില്ല.
ഗൂഗിൾ മാപ്പുകളിൽ മാത്രമേ പുറം ലോകത്തിന് ഇതിന്റെ ചിത്രങ്ങൾ ലഭിച്ചിട്ടുള്ളൂ ..
3 .മെഷ് ഗോര്യെ
റഷ്യയിൽ സ്ഥിതി ചെയ്യുന്ന ദുരൂഹമായ ഒരു സ്ഥലമാണിത്.
ആർക്കും ഇവിടെ എന്താണ് നടക്കുന്നതെന്നും ആരൊക്കെയുണ്ടെന്നും അറിയില്ല. ബാഷ്‌കോർടോസ്റ്റാൻ റിപബ്ലിക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണിത്.
പുറത്ത് നിന്നുള്ളവരെ ആരെയും ഇവിടേക്ക് പ്രവേശിപ്പിക്കില്ല.
റഷ്യയിൽ തന്നെയുള്ളവർക്കു പോലും പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ഇവിടെ നിധി സൂക്ഷിക്കുന്നതായി ചിലർ പറയുന്നു.
എന്നാൽ ആണവ കേന്ദ്രമാണെന്നും ആയുധപ്പുരകളുണ്ടെന്നുമൊക്കെ മറ്റ് ചിലർ അഭിപ്രായപ്പെടുന്നു.
സത്യം എന്താണെന്നത് ഇപ്പോഴും നിഗൂഢമായി തുടരുന്നു.
4. നോർത്ത് സെന്റിനൽ ദ്വീപ്, ഇന്ത്യ
ബംഗാൾ ഉൾക്കടലിൽ ആന്റമാൻ നിക്കോബാർ ദ്വീപിന് സമീപം സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്.
ഈ ദ്വീപിനെക്കുറിച്ച് നിങ്ങൾ ഒത്തിരി കേട്ടിട്ടുണ്ടാകും.
ലോകത്തെ തന്നെ ഏറ്റവും പേടിപ്പെടുത്തുന്ന ഗോത്രവർഗ്ഗക്കാർ വസിക്കുന്ന സ്ഥലമാണ്.
മനുഷ്യരെ പോലും കൊന്നു തിന്നുന്ന വിഭാഗക്കാരെന്നാണ് ഇവർ പരക്കെ അറിയപ്പെടുന്നത്.
പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെയാണ് ഇവര്‍ ദ്വീപിൽ കഴിയുന്നത്.
പുറത്തു നിന്ന് ആരെയും അടുപ്പിക്കുകയുമില്ല.
അബദ്ധവശാൽ പുറത്തു നിന്ന് ആരെങ്കിലും ദ്വീപിൽ പ്രവേശിക്കാൻ ഒരുമ്പെട്ടാൽ കല്ലുകളും അമ്പും ഉപയോഗിച്ചായിരിക്കും ഇവർ സ്വീകരിക്കുക.
5. സർട്ട് സേ , ഐസ്ലാൻഡ്
1963 ൽ നടന്ന അഗ്നിപർവതസ്ഫോടനത്തിന്റെ ഒരു ബാക്കി പത്രമാണ് ഈ ഐലൻഡ് .അതിമനോഹരമായ ഒരു സ്ഥലമാണെങ്കിലും ഇവിടേക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ഗവേഷകരെയും ശാസ്ത്രജ്ഞൻമാരെയും മാത്രമെ പ്രവേശിപ്പിക്കുകയുള്ളൂ.
ഇവിടത്തെ പ്രകൃതിയും മറ്റുമൊക്കെയാണ് ഗവേഷകർ പഠനവിധേയമാക്കുന്നത്.
മനുഷ്യനോ മൃഗമോ എന്ന് തിരിച്ചറിയാൻ സാധിക്കാത്ത ഒരു നിഗൂഡ മുഖമാണ് ഈ ദ്വീപിന് .
പോരാത്തതിന് ഒരു സജീവ അഗ്നിപർവതം നിൽക്കുന്ന മേഖല കൂടിയാണിത് .
6. ലസോക്‌സ് ഗുഹ
തെക്ക് പടിഞ്ഞാറൻ ഫ്രാന്‍സിൽ സ്ഥിതി ചെയ്യുന്ന ഒരു ഗുഹയാണിത്.
ശിലായുഗത്തിലെ മനുഷ്യർ വരച്ച ചില പെയിന്റിങ്ങുകൾ ഈ ഗുഹയ്ക്കുള്ളിൽ കണ്ടെത്താനാകും.
മുമ്പ് ഇവിടെ ആൾക്കാരെ പ്രവേശിപ്പിച്ചിരുന്നു.
എന്നാൽ പെയിന്റിങ്ങുകളുടെ സംരക്ഷണത്തിനായി ഇപ്പോൾ അടച്ചിരിക്കുകയാണ്.
പുറത്തു നിന്ന് ആർക്കും ഇവിടത്തെ കാഴ്ച്ചകൾ ആസ്വദിക്കാൻ അനുവാദമില്ല.
7. പാമ്പുകളുടെ ദ്വീപ്
ബ്രസീലിലെ സാവോ പോളോയിൽ നിന്ന് ആറ് മൈൽ അകലെയാണ് ഈ വിചിത്രമായ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ആകാശത്ത് നോക്കുമ്പോഴും ഗൂഗിൾ മാപ്പിൽ കാണുമ്പോഴും മനോഹരമായ ഒരു ദ്വീപായി തോന്നും.
എന്നാല്‍ ആർക്കും ഇവിടേക്ക് പ്രവേശനമില്ല.
' സ്‌നേക്ക് ഐലൻഡ് ' എന്ന പേരു സൂചിപ്പിക്കുന്നതു പോലെ പാമ്പുകളുടെ ഒരു കേന്ദ്രമാണ് ഈ ദ്വീപ്.
ലോകത്തെ തന്നെ ഏറ്റവും വിഷമുള്ള ചില സർപ്പങ്ങൾ ഈ ദ്വീപിൽ വസിക്കുന്നുണ്ട്.
8. ബൊഹീമിയൻ കാടുകൾ
പേരു കേൾക്കുമ്പോൾ ഏറെ താല്‍പര്യം തോന്നാം.
എന്നാൽ എല്ലാവർക്കുമൊന്നും ഇവിടേക്ക് കയറി ചെല്ലാൻ അനുവാദമില്ല.
പടിഞ്ഞാറൻ അമേരിക്കയിൽ അഞ്ച് ഏക്കറിൽ സ്ഥിതി ചെയ്യുന്ന എസ്റ്റേറ്റാണിത്.
ഒരു സ്വകാര്യ ക്ലബിനാണ് ഇതിന്റെ നടത്തിപ്പ് ചുമതല.
"ബൊഹീമിയൻ ക്ലബ് ' എന്നറിയപ്പെടുന്നു.
എന്നാൽ ലോകത്തെ തന്നെ ഏറ്റവും പ്രശസ്തമായവരും സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിലുമുള്ളവർക്കും മാത്രമാണ് ഇവിടേക്ക് പ്രവേശനമുള്ളത്. എല്ലാ വേനൽക്കാലത്തും ഇവിടെ രണ്ടാഴ്ച്ച നീണ്ടു നിൽക്കുന്ന ക്യാമ്പ് സംഘടിപ്പിക്കാറുണ്ട്.
ഏറ്റവും കൂടുതൽ സംരക്ഷണം നൽകിയിരിക്കുന്ന സ്ഥലം കൂടിയാണിത്.
9. പൊവീഗ്ലിയ ദ്വീപ്
100 വർഷത്തിലേറെയായി, വെനീഷ്യൻ ലഗൂണിലെ വെനീസിനും ലിഡോയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന ഈ ചെറിയ ദ്വീപ്,,,, പ്ലേഗും മറ്റ് രോഗങ്ങളും കണ്ടെത്തിയവർക്കായി ഒരു ക്വാറന്റൈൻ കേന്ദ്രമായി പ്രവർത്തിച്ചു. പിന്നീട് ഇത് ഒരു മാനസിക ആശുപത്രിയുടെ സ്ഥലമായി മാറി.
പ്ലേഗ് വന്നു മരിച്ചവരുടെ ഒരു ശവപ്പറമ്പാണ് ഈ ആശുപത്രി .
പതിനായിരക്കണക്കിന് അസ്ഥികൂടങ്ങളും തലയോട്ടികളും ഇവിടെ ഇപ്പോഴും ഉണ്ട് .
1968 ൽ ഈ സൗകര്യങ്ങൾ നിർത്തിയ ശേഷം ദ്വീപ് ഒഴിഞ്ഞുകിടക്കുകയാണ്.
അടുത്ത കാലത്തായി, ഫണ്ട് സ്വരൂപിക്കുന്നതിനും ദ്വീപ് പുനസ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു.
10. വത്തിക്കാനിലെ രഹസ്യ ഗ്രന്ഥശാല
മനോഹരമായ നഗരമാണ് വത്തിക്കാൻ.
എന്നാൽ ഇവിടെയും ചില രഹസ്യങ്ങളുണ്ട്.
പുരാതന ഗ്രന്ഥങ്ങൾ മാത്രം സൂക്ഷിച്ചിരിക്കുന്ന ഒരു സ്ഥലമാണ് വത്തിക്കാനിലെ ഗ്രന്ഥശാല.
എന്നാൽ ഇവിടേക്ക് വളരെ കുറച്ച് ആൾക്കാരെ മാത്രമെ പ്രവേശിപ്പിക്കുകയുള്ളൂ .
ചരിത്രപരമായ ഡോക്യുമെന്റ്കളും വത്തിക്കാൻ സീക്രട്ട് ആർക്കൈവ്സിന്റെ നിരവധി സ്റ്റേറ്റ് പേപ്പറുകൾ, കത്തിടപാടുകൾ, മാർപ്പാപ്പയുടെ അക്കൗണ്ട് പുസ്‌തകങ്ങൾ, മറ്റ് സുപ്രധാന രേഖകൾ എന്നിവയും സൂക്ഷിക്കുന്ന സ്ഥലമാണ് ഇത് .
Courtesy : google.
0 Comments