മഹേന്ദ്ര സിംഗ് ധോണി വിരമിച്ചു
ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് ധോണി വിരമിച്ചു
ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് ധോണി വിരമിക്കൽ അറിയിച്ചത്
ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. രാജ്യം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായ ധോണ രണ്ടുതവണയാണ് ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്കു നയിച്ചത്. 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യ ജയിച്ചത് ധോണിയുടെ ക്യാപ്റ്റൻസിയിലായിരുന്നു
യുഎഇയിൽ നടക്കാനിരിക്കുന്ന ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കുന്ന ധോണിയുടെ വിരമിക്കൽ പ്രഖ്യാപനം ആരാധകരെ മാത്രമല്ല, ക്രിക്കറ്റ് ലോകത്തെയാകെ ഞെട്ടിപ്പിച്ചു
ആ ഇൻസ്റ്റാഗ്രാം പോസ്റ്റിനൊപ്പം "എക്കാലവും നിങ്ങൾ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി. ഇന്നു രാത്രി 7.29 മണിമുതൽ എന്നെ വിരമിച്ചയാളായി കണക്കാക്കൂ.
ഓൾഡ് ട്രാഫോർഡിൽ 2019 ലെ ലോകകപ്പിന്റെ സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരെ തോറ്റ മത്സരത്തിലാണ് ധോണി അവസാനമായി ഇന്ത്യ ജേഴ്സി അണിഞ്ഞത്
0 Comments