ഭക്ഷണമില്ലാതെ മുതലകൾക്ക് ദീർഘകാലം കഴിയാനാകും. വലിയ മുതലകൾക്ക് ഒരു വർഷം വരെ.
മുതല ശരീരതാപം പുറന്തള്ളുന്നത് വിയർപ്പു ഗ്രന്ഥിയിലൂടെയല്ല, വായിലൂടെയാണ്.
ഒരു മുതലയ്ക്ക് 60 മുതൽ 110 വരെ പല്ലുകൾ ഉണ്ടാകും.
50 തവണ വരെ പല്ലുകൾ പോവുകയും പുതിയത് വരികയും ചെയ്യും.
ലോകത്ത് ഏറ്റവും ശക്തിയായി കടിക്കുന്നത് മുതലകളാണ്. പക്ഷേ, മുതലകളുടെ താടിയെല്ലിന് കാണുന്നത്ര ശക്തിയില്ല.
ആരോഗ്യമുള്ള മനുഷ്യന് കൈകൊണ്ട് മുതലയുടെ വായ അടച്ചുപിടിക്കാൻ പറ്റും.
മുതലകൾ ഉറങ്ങുമ്പോൾ ഒരു കണ്ണു തുറന്നുവയ്ക്കും.
രാത്രിയും മുതലയ്ക്കു കണ്ണുകാണും.
ദഹനം സുഗമമാക്കാൻ മുതലകൾ ചെറിയ കല്ലുകൾ ഭക്ഷിക്കാറുണ്ട്.
മുതലകൾ ആഹാരം ചവയ്ക്കാറില്ല, വിഴുങ്ങുകയാണ് ചെയ്യുക.
ഭക്ഷണം കഴിക്കുന്ന സമയത്ത് മുതലകൾ കണ്ണീർ പൊഴിക്കാറുണ്ട്.
മുതലകൾ മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗത്തിൽ നീന്തുന്നു.
0 Comments